photo

കരുനാഗപ്പള്ളി. ഡോ.ബി.ആർ.അംബേദ്കർ സ്റ്റഡീ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്ക്കറുടെ 68- ാം മഹാപരി നിർവാൺ ദിവസ് ആചരിച്ചു. ഇതിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു..ഡോ. ബി .ആർ .അംബേദ്കർ സ്റ്റഡീസ് സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ,ചൂളൂർ ഷാനി, എസ്. ജയകുമാർ, പ്രഭ അനിൽ, ഷെഫീഖ് കാട്ടയും, കിരൺ , റോസാനന്ദ്, ശക്തികുമാർ, അനില ബോബൻ, ഫഹദ് തറയിൽ ,ഡോളി എസ്.മോളി, സുരേഷ്, ഗീതു ചാച്ചാജി എന്നിവർ സംസാരിച്ചു. ഡോ.ബി.ആർ. അംബേദ്കർ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ രെജു കരുനാഗപ്പള്ളി, ഷൈൻ ബാനർജി, ആർ.സനജൻ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.