
കൊല്ലം: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉപരോധത്തിൽ സംഘർഷം. പൊലീസ് ലാത്തിചാർജ് നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷാജി പള്ളിത്തോട്ടം, ഫവാസ് ഇരവിപുരം എന്നിവർക്ക് തലയ്ക്ക് പരിക്കേറ്റു. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടാവുകയും ഒടുവിൽ സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു.
വിഷ്ണു സുനിൽ പന്തളം ഉപരോധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് റിയാസ് ചിതറ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചൈത്ര.ഡി തമ്പാൻ, സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, ഷഹനാസ്.എ സലാം, അസ്ലം ആദിനാട്, ആരിഫ് കൊട്ടിയം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഒ.ബി. രാജേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് കൗശിക് .എം ദാസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ ഹസ്ന ഹർഷാദ് അനസ് ഇരവിപുരം ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉളിയക്കോവിൽ, നസ്മൽ കലതികാട്, ഗോകുൽ കൃഷ്ണ, ബിനോയിഷാ, സെയ്താലി, ഷാജി പള്ളിത്തോട്ടം, ഷമീർ ചാത്തനാംകുളം, ഫവാസ് ഇരവിപുരം, അതുൽ കുണ്ടറ, അർജുൻ ഉളിയക്കോവിൽ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രി കുറുവ സംഘത്തെ പോലെ: വിഷ്ണു സുനിൽ പന്തളം
തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ വൈദ്യുതി വിലവർദ്ധനവ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുറുവാ സംഘത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. 3
632 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കുന്ന പുതിയ 122 ജലവൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യാൻ പിണറായി സർക്കാർ പരാജയപ്പെട്ടു. അതുമൂലം മൊത്തം ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട ഗതികേടിലാണ് കേരളം. ഉമ്മൻചാണ്ടി സർക്കാർ കെ.എസ്.ഇ.ബിയുടെ കടം 1040 കോടിയായി കുറച്ചുകൊണ്ടുവന്നെങ്കിൽ കഴിഞ്ഞ എട്ടുവർഷമായി പിണറായി സർക്കാരിന്റെ കീഴിൽ കെ.എസ്.ഇ.ബിയുടെ കടം 45,000 കോടി രൂപ ആക്കിയതാണോ പിണറായിയുടെ ഭരണ നേട്ടം എന്ന് വിഷ്ണു സുനിൽ ചോദിച്ചു. സമാധാനപരമായ സമരത്തെ പൊലീസിനെ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്ന് അദ്ദേഹം ആരോപിച്ചു.