
കൊല്ലം: കേരളത്തിൽ ആർ.എസ്.എസ് ഒറ്റയ്‌ക്കല്ലെന്നും ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് ഒപ്പമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. അയത്തിൽ നടന്ന സുനിൽ കുമാർ രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ സുനിൽ കുമാർ അദ്ധ്യക്ഷനായി. ടി.പി.അഭിമന്യു സ്വാഗതം പറഞ്ഞു. എം.നൗഷാദ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്‌സ്.ഏണസ്റ്റ്, ജില്ലാ കമ്മിറ്റി അംഗം എസ്.പ്രസാദ്, കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എ.പുഷ്പരാജൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഷബീർ, എസ്.ആർ.രാഹുൽ, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.