കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ 1983-86 വർഷത്തെ ബി.എ ഇക്കണോമിക്സ് എ ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ സൗഹൃദ സംഗമം 14ന് രാവിലെ 10ന് കോളേജിൽ നടക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. പൂർവ വിദ്യാർത്ഥികളിലെ പ്രമുഖരെ അനുമോദിക്കും. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കും. ബാച്ചിലെ എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഫോൺ: 9495102360.