പനയം: പെരുമൺ എൻജിനിയറിംഗ് കോളേജിലെ ഖര, ദ്രവ്യ, മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്താൻ കോളേജും പനയം ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷന്റെ ഫണ്ട് വകയിരുത്തി തുമ്പൂർമുഴി മോഡൽ ഖരമാലിന്യ സംസ്‌കരണ സംവിധാനവും ഗ്രേവാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കുന്നതിനെതിരെ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ.

ചിറ്റുമല ബ്‌ളോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡബിൾ ചേംബർ ഇൻസിനറേറ്റർ പദ്ധതിക്കായി പെരുമൺ പ്രദേശത്ത് വസ്‌തു കണ്ടെത്താൻ നടത്തിയ നീക്കമാണ് ഗ്രാമപഞ്ചായത്തിന്റേതായി ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം നടത്താനും പഞ്ചായത്ത് സമിതി തീരുമാനിച്ചു.