penshan-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് ആരംഭിച്ച ഗ്രന്ഥശാലയും വായനാ മുറിയും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പുസ്തക - പത്ര വായന അറിവിന്റെ വാതായനങ്ങളാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. മുതിർന്ന പൗരന്മാർക്ക് പുസ്തകങ്ങളും പത്രങ്ങളും വായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി നവമാദ്ധ്യമങ്ങൾക്ക് നൽകാൻ കഴിയില്ലെന്നും എല്ലാവരും നല്ല വായനയിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് ആരംഭിച്ച ഗ്രന്ഥശാലയും വായനാ മുറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് അദ്ധ്യക്ഷനായി. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളും വ്യക്തികളും നൽകിയ പുസ്തകശേഖരം ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഏറ്റുവാങ്ങി. സംസ്ഥാന ഭാരവാഹികളായ പി.ഗോപാലകൃഷ്ണൻ നായർ, കെ.സി.വരദരാജൻ പിള്ള, എ.നസീൻ ബീവി, എം.സുജയ്, കെ.രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.ബാലചന്ദ്രൻ പിള്ള, എ.മുഹമ്മദ് കുഞ്ഞ്, ബി.സതീശൻ, ജി.സുന്ദരേശൻ, ജി.യശോദരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള, ജില്ലാ ഭാരവാഹികളായ ഡി.അശോകൻ, ജി.രാമചന്ദ്രൻ പിള്ള, എസ്.വിജയകുമാരി, എൻ.സോമൻ പിള്ള, മാരിയത്ത് ബീവി, ആർ.മധു, സി.എം.മജീദ്, എൽ.ശിവപ്രസാദ്, ആർ.രാജശേഖരൻ പിള്ള, പട്ടരുവിള വിജയൻ, ജി.ദേവരാജൻ, എസ് സരളകുമാരിഅമ്മ എന്നിവർ സംസാരിച്ചു.