jk

കൊല്ലം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വനിതാ പൊലീസില്ലാതെ താൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തി മാനസികമായി തകർത്തുവെന്ന കെ.പി.സി.സി രാഷ്ട്രീകാര്യ സമിതി അംഗം ബിന്ദുകൃഷ്ണയുടെ പരാതിയിൽ പാലക്കാട് പൊലീസ് ഇന്നലെ ബിന്ദുകൃഷ്ണയുടെ കൊല്ലത്തെ ഫ്ലാറ്റിലെത്തി മൊഴി രേഖപ്പെടുത്തി. ബിന്ദുകൃഷ്ണ 7ന് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും മൊഴിയെടുത്തിരുന്നില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ ബിന്ദുകൃഷ്ണ ശക്തമായി പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ മൊഴിയെടുക്കാൻ പൊലീസ് സംഘമെത്തിയത്. കാരണം വ്യക്തമാക്കാതെ നടത്തിയ പരിശോധന മൂലം ഉണ്ടായ മാനിസികാഘാതവും വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട് സൃഷ്ടിച്ച ബുദ്ധിമുട്ടുകളും മൊഴിയെടുക്കലിനിടെ ബിന്ദുകൃഷ്ണ വിശദീകരിച്ചു.