 
കൊല്ലം: കടയ്ക്കൽ മണലുവട്ടത്ത് ഗാന്ധിഭവന്റെ ശാഖ ആരംഭിക്കുന്നു. മണലുവട്ടം കാണവിള പുത്തൻവീട്ടിൽ ആർ.സദാനന്ദൻ പത്തനാപുരം ഗാന്ധിഭവന് ദാനമായി നൽകിയ ഭൂമിയിലാണ് അഭയകേന്ദ്രത്തിന് ശിലയിടുന്നത്. മണലുവട്ടം രാജാരവിവർമ്മ ഗ്രന്ഥശാലയ്ക്ക് സമീപമുള്ള 60 സെന്റ് ഭൂമിയാണ് അഭയകേന്ദ്രം ഉയരുന്നത്.
നാളെ രാവിലെ 10ന് ആർ. സദാനന്ദൻ ശിലാസ്ഥാപനം നിർവഹിക്കും. ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ, ചെയർപേഴ്‌സൺ ഡോ. ഷാഹിദാ കമാൽ, ഗാന്ധിഭവൻ ട്രസ്റ്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഗാന്ധിഭവന്റെ 21-ാമത് ശാഖയാണ് മണലുവട്ടത്ത് ആരംഭിക്കുന്നത്.മൂന്നുമാസത്തിനകം മണലുവട്ടത്തെ നിർമ്മാണം പൂർത്തിയാക്കി അഗതികൾക്ക് പ്രവേശനം നൽകുമെന്ന് പുനലൂർ സോമരാജൻ പറഞ്ഞു.