കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല കായിക മത്സരങ്ങൾ ഇന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കോമൺവെൽത്ത് ഗെയിംസ് / സാഫ് ഗെയിംസ് മെഡൽ ജേതാവ് പി.കെ.പ്രിയ രാവിലെ 9ന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ വൈകിട്ട് 3ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. സീനിയർ (40 വയസ് വരെ), സൂപ്പർ സീനിയർ (41 - 50 വയസ്), മാസ്റ്റേഴ്സ് (50 വയസിന് മുകളിൽ) എന്നീ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരം. മത്സര ഇനങ്ങൾ- ഓട്ടം (100, 200, 400, 800, 4X100 റിലേ), ലോംഗ് ജംബ്, ഹൈ ജംബ്, ട്രിപ്പിൾ ജംബ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്ക്സ് ത്രോ, നടത്തം (പുരുഷന്മാർക്ക് 3000 മീറ്റർ, വനിതകൾക്ക് 1000 മീറ്റർ). ഒരാൾക്ക് റിലേ ഉൾപ്പടെ പരമാവധി നാല് ഇനങ്ങളിൽ പങ്കെടുക്കാം.