കൊല്ലം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാർക്ക് അനുവദിച്ച ഒ.പി ചികിത്സ, മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ പെൻഷൻകാർക്കും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്ക് അദ്ധ്യക്ഷനായി. പി.രാധാകൃഷ്ണകുപ്പ്, ഡോ. വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി.ജേക്കബ്, ബാബു ജോസഫ്, ജോയി അഗസ്റ്റ്യൻ, പി.ടി.മാത്യു, മാത്തച്ചൻ പ്ലാന്തോട്ടം എന്നിവർ സംസാരിച്ചു.