
കൊല്ലം: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ കായികമേള പരവൂർ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സരമാദേവി സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഡോ. പരിമൾ ചാറ്റർജി ആശംസകൾ നേർന്നു. ജൂനിയർ സ്പോർട്സ് മിനിസ്റ്റർ ഗോകുൽ കൃഷ്ണ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ സ്പോർട്സ് മിനിസ്റ്റർ എസ്.അദ്വൈത് ദീപശിഖ തെളിച്ചു. വൈസ് പ്രിൻസിപ്പൽ പി.ശ്രീകല, ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ അനൂപ് എന്നിവർ നേതൃത്വം നൽകി. നക്ഷത്ര ഗയൻ സ്വാഗതവും ഭവ്യ.എസ്.വേണു നന്ദിയും പറഞ്ഞു.