k

ചാത്തന്നൂർ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി ഗാന്ധി സ്ക്വയറിൽ നിന്ന് ജംഗ്ഷൻ ചുറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ നേതൃത്വം നൽകി.

ഡി.സി.സി അംഗം പാരിപ്പള്ളി വിനോദ്, ഭാരവാഹികളായ എം.എ.സത്താർ, ജലജകുമാരി, അനിൽ മണലവിള, രവീന്ദ്ര കുറുപ്പ്, ശശാങ്കൻ മുപ്പറവട്ടം, ഡി.ജയകുമാർ, റഹീം നെട്ടയം, സുനിത ജയകുമാർ, മണ്ഡലം ഭാരവാഹികളായ ഹരികുമാർ, ജനാർദ്ദനൻ പിള്ള, മുക്കട മുരളി, രാധാകൃഷ്ണപിള്ള കടമ്പാട്ടുകോണം, എസ്.ബാബു, വിജയൻ വേളമാനൂർ, പുതിയപാലം രാധാകൃഷ്ണപിള്ള, ഷിബു കോട്ടയ്ക്കറം, സുദേവൻ പള്ളിവിള, ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.സജീവ്, ഉല്ലാസ് മാധവൻ, പി.ഡി.രാജു, ബിജു വേളമാനൂർ തുടങ്ങിയവർ പങ്കെടുത്തു.