പോരുവഴി: ഭൂമി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് 2 ലക്ഷം രൂപ തട്ടിയെടുത്ത് ചതിച്ചു എന്നാരോപിച്ച് ശാസ്‌താംകോട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ആയിരുന്ന പി.ബി.വിനോദ്കുമാർ ചാർജ്ജ് ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ടു. മുൻ കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും എ.എൽ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കടമ്പനാട് വില്ലേജിൽ കടമ്പനാട് മുറിയിൽ ചൈതന്യാലയം വീട്ടിൽ വിജയകുമാർ, അടൂർ വില്ലേജിൽ പന്നിവിഴ പി.ഒ യിൽ മീനത്ത് മേലതിൽ (ജോസ് വില്ലയിൽ) ജെസിതോംസൺ, പോരുവഴി വില്ലേജിൽ ചാത്താകുളം മുറിയിൽ പാർവ്വതി വിലാസം വീട്ടിൽ ഗീത എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട്
വെറുതെ വിട്ടുകൊണ്ട്ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേട്ട് ടി.ആർ അനിൽകുമാർ വിധിപ്രസ്‌താവിച്ചത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.എ.നൗഷാദ്, അഡ്വ. രാജേഷ് തങ്കച്ചൻ, അഡ്വ.പി.വി. പ്രശാന്ത് എന്നിവർ കോടതിയിൽ ഹാജരായി.