photo-

പോരുവഴി: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ചക്കുവള്ളി നസീർ അദ്ധ്യക്ഷനായി. നേതാക്കളായ പോരുവഴി ജലീൽ,എം. അബ്ദുൽ സമദ്, അർത്തിയിൽ അൻസാരി, അയന്തിയിൽ ശിഹാബ്, നാലുതുണ്ടിൽ റഹിം, അർത്തിയിൽ സമീർ, ജലീൽ പള്ളിയാടി, വരിക്കോലിൽ ബഷീർ, അർത്തിയിൽ ഷെഫീക്,പോരുവഴി സലാം,രാജൻപിള്ള, പാട്ടത്തിൽ രാജൻ,പ്രേംനവാസ് ഹസ്സൻ,റാഫി കിണർവിള,അർത്തിയിൽ അജ്മൽ, തുളസീധരൻ പിള്ള,ഷംനാദ് അയന്തിയിൽ, ബദർ പാലശേരിൽ എന്നിവർ സംസാരിച്ചു.