കൊല്ലം: പ്രാക്കുളം വിളയിൽ വീട്ടിൽ വിജയൻ നാരായണന്റെ വസതിയിലുള്ള, ശ്രീനാരായണ ഗുരുദേവ തിരുകേശം എല്ലാ ഭക്തർക്കും ദർശിക്കാനായി കാഞ്ഞാവെളി ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപം ഒരുക്കിയ സന്നിധിയുടെ സമർപ്പണം ഇന്ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് 3ന് വർക്കല ശിവഗിരിമഠം സെക്രട്ടറിയും കുറിച്ചി അദ്വൈത വിദ്യാശ്രമം ബോർഡ് മെമ്പറും ശിവഗിരി കോ- ഓപ്പറേറ്റീവ് സ്കൂൾ മാനേജരുമായ സ്വാമി വിശാലാനന്ദ തിരുകേശ സന്നിധിയുടെ സമർപ്പണം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കാഞ്ഞാവെളി 440-ാം നമ്പർ വിജയവിലാസം ശാഖാ സെക്രട്ടറി വി.അനിൽകുമാർ അദ്ധ്യക്ഷനാകും. യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റ് ട്രസ്റ്റി ടി.എസ്. രാജേന്ദ്രപ്രസാദ് ഗുരുദേവ സന്ദേശം നൽകും.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അനിൽകുമാർ, പ്രാക്കുളം വാർഡ് മെമ്പർ ഡാഡു കോടിയിൽ, പ്രാക്കുളം 445-ാം നമ്പർ ശാഖാ പ്രസിഡന്റ് പി. സനു, ഗോസ്തലക്കാവ് ദേവീക്ഷേത്രം പ്രസിഡന്റും എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ പ്രാക്കുളം ജയപ്രകാശ്, ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സെക്രട്ടറി സന്തോഷ് സരോവരം, കെ.പി.എം.എസ് കാഞ്ഞാവെളി ശാഖാ സെക്രട്ടറി ടി.സുരേഷ്കുമാർ, കെ.ടി.എം.എസ് തൃക്കരുവ മേഖല കൗൺസിലർ ബി.കുഞ്ഞുമോൻ എന്നിവർ സംസാരിക്കും. യോഗം കുണ്ടറ യുണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ വി.ഹനീഷ് സ്വാഗതവും വിജയൻ നാരായണൻ നന്ദിയും പറയും. വി.അനിൽ കുമാർ, ഡാഡു കോടിയിൽ, സന്തോഷ് സരോവരം, വിജയൻ നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.