കൊല്ലം: പുരാണ പാരായണക്കാർക്കുള്ള ക്ഷേമനിധി പെൻഷൻ പുനരാരംഭിക്കണമെന്ന് അഖില കേരള പുരാണ പാരായണ കലാ സംഘടന ഭാരവാഹികൾ പറഞ്ഞു. 2004 മുതൽ ശബരിമലയിൽ നടത്തിവന്നിരുന്ന പുരാണ പാരായണം ഒഴിവാക്കാൻ ആസൂത്രിത നീക്കം ഉണ്ടായി. അയ്യപ്പന്മാരും മാളികപ്പുറവുമാണ് ഈ മഹനീയ കർമ്മത്തിൽ പങ്കെടുത്തിരുന്നത്. കാലാനുസൃതമായ മാറ്റത്തോടെ പാരായണം സംരക്ഷിക്കാനുള്ള സംവിധാനമുണ്ടാകണം. സംഘടനയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം മാർച്ചിൽ കൊല്ലത്ത് സംഘടിപ്പിക്കും.

സംസ്ഥാന പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വാസു മുഖത്തല, സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി കാക്കക്കോട്ടൂർ മുരളി, കമ്മിറ്റിയംഗം സഹദേവൻ ചെന്നാപ്പാറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.