കൊല്ലം: വൈദ്യുതി ചാർജ് വർദ്ധനവിലൂടെ പൊതുജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട പിണറായി സർക്കാർ കുറുവ സംഘത്തെ പോലെ അധഃപതിച്ചെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ. മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മണ്ണെണ്ണ വിളക്ക് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഹൈസ്കൂൾ ജംഗ്ഷനിലെ വൈദ്യുതി ഭവന് മുന്നിലായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശനൻ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. യു.വഹീദ, പ്രഭ അനിൽ, സുനിത സലിംകുമാർ, സുബി നുജും, സരസ്വതി പ്രകാശ്, സിസിലി ജോബ്, സി.സുവർണ, ജലജ, കുമാരി രാജേന്ദ്രൻ, സിന്ധു കുമ്പളത്ത്, സരിത അജിത്ത്, സാലി, രാഗിണി, അസൂറ, രേഖ, ശാലിനി, ഹക്കീമ എന്നിവർ നേതൃത്വം നൽകി.