തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോം പാർക്കിംഗ് സൗകര്യം വിപുലീകരിക്കണമെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷന്
തെക്കുവശവും വടക്കുവശവും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ കിഴക്ക് ഭാഗത്തു നിന്നും എത്തുന്ന യാത്രക്കാർക്ക് ഗേറ്റ് കടന്ന് മാത്രമേ സ്റ്റേഷനിൽ എത്താൻ കഴിയു. ഇപ്പോൾ റെയിൽവേ സ്റ്റേഷന്റെ
തെക്കേ ഗേറ്റിന്റെ കിഴക്ക് വശത്തു കൂടി
10മീറ്റർ വിതിയിൽ വഴി നിർമ്മിക്കുന്നതിന് തുടക്കമായി.
വടക്കോട്ട് കാടുപിടിച്ചു കിടക്കുന്നത് നീക്കം ചെയ്ത ശേഷം സ്റ്റേഷന്
വടക്കുവശത്തെ ഗേറ്റ് വരെ റോഡ് നിർമ്മിച്ചാൽ കിഴക്ക് ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ സ്റ്റേഷനിൽ എത്താൻ കഴിയും.കൂടാതെ ഓട്ടോറിക്ഷ,
യാത്രക്കാരുടെ വാഹനങ്ങൾ എന്നിവയ്ക്ക് പാർക്കിംഗ് സൗകര്യവും
ലഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ പ്രസ്താവനയിൽ പറയുന്നു.
സ്ഥലം എം.എൽ.എ,
എം പി, മുനിസിപ്പൽ
ചെയർമാൻ, തൊടിയൂർപഞ്ചായത്ത്‌
പ്രസിഡന്റ്‌, ഗ്രാമ
പഞ്ചായത്ത്‌ മെമ്പർ
എന്നിവരുടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൻ ഉണ്ടാകണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.