 
കരുനാഗപ്പള്ളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന വിദ്യാഭ്യാസ ജാഥക്ക് മരങ്ങാട്ട് മുക്ക് എസ്.എൻ. ലൈബ്രറിയിൽ സ്വീകരണം നൽകി. എസ്.രാജീവ് ഉണ്ണി അദ്ധ്യക്ഷനായി. കെ.ജെ. സത്യൻ സ്വാഗതം പറഞ്ഞു. ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് മുരളീ കാട്ടൂർ വിശദീകരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി, ഡോ.പി.യു.മൈത്രീ, ഡോ.സുരേഷ് കുമാർ, എൻ.ഈപ്പൻമാത്യു , എം.സുനിൽകുമാർ, അനിൽ മോഹനൻ ,ശോഭനാ സത്യൻ, ബിന്ദു ബിജു തുടങ്ങിയവർ സംസാരിച്ചു.