
കൊല്ലം: ലഹരിയുടെ പിടിയിൽ നിന്ന് മുക്തമാകാതെ ജില്ല. ജില്ലയുടെ വിവിധ ഇടങ്ങളിലായി എം.ഡി.എം.എ ഉൾപ്പടെ ലഹരിവസ്തുക്കൾ കടത്തുന്ന കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. എക്സൈസ് വകുപ്പിന്റെ കണക്ക് പ്രകാരം ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ 6 വരെ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പടെ 611 എൻ.ഡി.പി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളാണ് കൂടുതലായും പിടിയിലാകുന്നത്.
644 പ്രതികളിൽ 612 പേരെ അറസ്റ്റ് ചെയ്തു. 168.470 കിലോ കഞ്ചാവ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ വിവിധയിടങ്ങളിൽ നിന്നായി 40 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വിവിധ കേസുകളിലായി ജില്ലയിൽനിന്ന് 1.410 ഗ്രാം ഹെറോയിൽ, 0.702 ഗ്രാം ഹാഷിഷ്, 162.774 ഗ്രാം എം.ഡി.എം.എ, 1.643 ഗ്രാം മെത്താഫെറ്റാമിൻ, 29.188 ഗ്രാം നൈട്രോസെപ്പാം ഗുളിക, 0.413 ഗ്രാം ആംഫിറ്റാമിൻ ഗുളിക എന്നിവയും പിടിച്ചെടുത്തു. ഇതിന് പുറമെ 1309 അബ്കാരി കേസുകളും 6874 കോട്പ കേസുകളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്തു.
മയക്കുമരുന്ന് വരവ് നിയന്ത്രണാതീതം
ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ല
എത്തിക്കുന്നത് ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലും
കഴിഞ്ഞ ആഗസ്റ്രിൽ ഓപ്പറേഷൻ ഡി-ഹണ്ടിൽ 30 ഗ്രാം എം.ഡി.എം.എയുമായി ആലുംകടവിലുള്ള രാഹുൽ പിടിയിലായി
തുടർന്ന് താൻസാനിയക്കാരനെയും നൈജീരിയക്കാരനെയും അറസ്റ്റ് ചെയ്തു
കൗൺസലിംഗിനെത്തുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകൾ
ഓർമ്മവേണം ഈ നമ്പറുകൾ
പരാതി അറിയിക്കാൻ-155358 (ടോൾഫ്രീ നമ്പർ)
ലഹരിക്കടത്ത് വിവരം നൽകാൻ-9061178000
നേർവഴി-9656178000
വിമുക്തി-14405 (ചികിത്സ, കൗൺസലിംഗ്)
കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസ്: 0474-2745648
സ്കൂൾ -കോളേജ് പരിസരങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെത്തി. പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ട്.
എക്സൈസ് അധികൃതർ