photo
സി.ആർ.മഹേഷ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കുന്നു

കരുനാഗപ്പള്ളി:കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി സി.ആർ.മഹേഷ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ ഗ്രന്ഥശാലകൾക്കും ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളുകൾക്കും ലൈബ്രറികൾക്കും കെ.സി.വേണുഗോപാൽ എം..പി വിതരണം ചെയ്തു. ചടങ്ങിൽ സി.ആർ .മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ, കാർഷിക കടാശ്വാസ കമ്മിഷൻ മുൻ അംഗം കെ. ജി. രവി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ .എ .ജവാദ്, സജീവ് മാമ്പറ എന്നിവർ സംസാരിച്ചു.