കൊല്ലം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മദ്യം, നിരോധിത ലഹരി ഉപയോഗം എന്നിവയുടെ ഒഴുക്ക് തടയുന്നത് ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
ലിങ്ക് റോഡ് - ഓലയിൽക്കടവ് പാലം അടിയന്തരമായി തുറന്നുകൊടുക്കാൻ യോഗം പ്രമേയം പാസാക്കി. കോർപ്പറേഷന്റെ മാലിന്യ നിർമ്മാർജ്ജനം, റോഡുകളിലെ ഗർത്തങ്ങൾ, വഴിവിളക്കുകൾ പുനഃസ്ഥാപിക്കൽ, സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപാരം എന്നിവ ചർച്ച ചെയ്തു.
ജനപ്രതിനിധികളായ കിളികൊല്ലൂർ ശിവപ്രസാദ്, തടത്തിവിള രാധാകൃഷ്ണൻ, കുരീപ്പുഴ യഹിയ, എം.സിറാജുദ്ദീൻ, എൻ.എസ്.വിജയൻ, എം.തോമസ്‌കുട്ടി, പാറയ്ക്കൽ നിസാമുദ്ദീൻ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, പോൾ ഫെർണാണ്ടസ്, ജി.ഗോപകുമാർ, കരിക്കോട് ജമീർലാൽ, എ.ഇക്ബാൽകുട്ടി, അഡ്വ. അനീഷ് പടപ്പക്കര, ഡെപ്യുട്ടി തഹസിൽദാർ ആർ.ജയകുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.