
കൊല്ലം: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ജംഗ്ഷനിൽ നിന്ന് പുന്തലത്താഴം വരെ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസിമുദ്ദീൻ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ സക്കീർ ഹുസൈൻ, സുബൈർ തുണ്ടുവിള, ഫൈസൽ അയത്തിൽ, ഹാരിസ് കട്ടവിള, നാസിം കട്ടവിള, മൺസൂർ, സനൂജ് ഷാജഹാൻ, സജീവ് സവാജി, മുഹമ്മദ് റാഫി, റിയാസ് കട്ടവിള, അജയകുമാർ, നാസർ, ഷെമീർ കട്ടവിള, നിസാം മൊസ്സക്ക്, ഹബീബ് റഹുമാൻ, നാസിം, സജീർ, ഷാജഹാൻ, യൂനുസ്കുഞ്ഞ്, ബദറുദീൻ, മനാഫ് തുടങ്ങിയവർ പങ്കെടുത്തു.