പ​ന​യം: മാ​ലി​ന്യ സം​സ്​ക​ര​ണ​ത്തി​ന് പെ​രു​മൺ എ​ൻജിനിയ​റിം​ഗ് കോ​ളേ​ജ് വ​ള​പ്പിൽ തു​മ്പൂർ​മൂ​ഴി മോ​ഡ​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​തെങ്കിൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബി.​ജെ​.പി പ​ന​യം പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡന്റ് പ്ര​താ​പ കൃ​ഷ്​ണൻ. പ​ദ്ധ​തി​ക​ളു​മാ​യി ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​കൾ മു​ന്നോ​ട്ട് പോ​യാൽ ശ​ക്ത​മാ​യ സ​മ​രം നടത്തും. പ​ന​യം പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യിൽ നി​ന്ന് പി​ന്മാ​റി​യത് ബി.​ജെ​.പി സ്വാ​ഗ​തം ചെ​യ്യു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി എ​ത്ര​യും പെ​ട്ട​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കിൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​കൾ​ക്ക് രൂ​പം നൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.