കൊല്ലം: ദേവ് കൊല്ലം ഫ്ലവർ ഷോ 2024 ലോഗോ പ്രകാശനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ എക്‌സ്.ഏണസ്റ്റ് അദ്ധ്യക്ഷനായി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ജൈവ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം സാമൂഹിക പ്രവർത്തക മുബീനയ്ക്ക് നൽകി നിർവഹിച്ചു. ജനറൽ കൺവീനർ എം.എം.ആസാദ്, ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ആർ.പ്രകാശൻ പിള്ള, പ്രൊഫ. ജി.മോഹൻദാസ്, റോസ് സൊസൈറ്റി പ്രസിഡന്റ് പട്ടത്തുവിള വിനോദ്, ലീഗൽ അഡ്വൈസ‌ർ അഡ്വ. എൻ.സതീഷ് കുമാർ, ട്രഷറർ എൻ.ബിനോജ്, മീഡിയ കൺവീനർ ഷിബു റാവുത്തർ, ടി.ജി.സുഭാഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹിക- സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. റോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 20 മുതൽ ജനുവരി 5 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് പുഷ്പ, ഫല, സസ്യ പ്രദർശനം.