cccc
തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിസ്മസ് കരോൾ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനകീയ ക്രിസ്മസ് കരോൾ ആരംഭിച്ചു. പ്രദേശത്തെ ഭവനങ്ങളിൽ ജാതി മത വിവേചനമില്ലാതെ വൈകിട്ട് 6 മുതൽ രാത്രി 10 വരെയാണ് കരോൾ എത്തുന്നത്. 1 മുതൽ 90 വയസുവരെയുള്ള ഇരുന്നൂറോളം പേരാണ് പള്ളി വികാരി വിനോദ് നൈനാന്റെ നേതൃത്വത്തിൽ ക്രിസ്മസ് ഗീതങ്ങൾ ആലപിച്ച് കരോളിൽ പങ്കെടുക്കുന്നത്. ഡിസംബറിലെ ആദ്യ വെള്ളി, ശനി, ഞായർ ദിനങ്ങളിലാണ് കരോൾ സംഘടിപ്പിക്കുന്നത്. വീടുകളിലെത്തുന്ന കരോൾ സംഘം ആശംസാ കാർഡുകളും മിഠായികളും വിതരണം ചെയ്യും.