
കൊല്ലം: പട്ടികജാതി-വർഗങ്ങളുടെ സംവരണങ്ങൾക്ക് ഭരണഘടന സംരക്ഷണം ഉറപ്പാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പാണൻ സമുദായസംഘം സംസ്ഥാന കമ്മിറ്റി കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ളബിൽ സംഘടിപ്പിച്ച ഡോ. എം.കുഞ്ഞാമൻ അനുസ്മരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷനായി. മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ മുഖ്യ പ്രഭാക്ഷണം നടത്തി. ഡോ. എം.കുഞ്ഞാമന്റെ 'എതിര് ' ആത്മകഥ പുസ്തക അവലോകനം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിസ്റ്റ്യൂട്ട് അസി. പ്രൊഫസർ ഡോ. യു.പി.അനിൽ നയിച്ചു. ഡോ.എം.കുഞ്ഞാമന് സ്മാരകം നിർമ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ചവറ മോഹനൻ സ്വാഗതം പറഞ്ഞു. കെ.കെ.സുകുമാരൻ, ആർ.ബാബുരാജ്, ഗീത, വിനോദ് പട്ടാഴി, കൃഷ്ണൻകുട്ടി പെരുമ്പുഴ, ഗിരിജ കണ്ണനല്ലൂർ, അനിൽകുമാർ, രജനി സുധൻ, ധന്യ, സന്ധ്യ, രമ്യ, താരാ ഷിബു എന്നിവർ സംസാരിച്ചു. ഡോ. എം.കുഞ്ഞാമൻ കർമ്മശ്രേഷ്ഠാ പുരസ്കാരം പ്രദീപ് ശിവഗിരിക്കും രമ്യാദേവിക്കും നൽകി.