kunnathoor-
പടിഞ്ഞാറെ കല്ലട നടുവിലക്കര വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഖിലയുടെ തിരഞ്ഞെടുപ്പ് പര്യടനപരിപാടി എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ കഴിഞ്ഞ 8 വർഷമായി കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കിയതായി എ.ഐ.സി.സി സെക്രട്ടറി പി.സി .വിഷ്ണുനാഥ്‌ എം.എൽ.എ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമിതമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ്. ഇടതു സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകുകയെന്നും വിഷ്ണുനാഥ്‌ ചൂണ്ടിക്കാട്ടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാറെ കല്ലട നടുവിലക്കര വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഖിലയുടെ തിരഞ്ഞെടുപ്പ് പര്യടനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻപിള്ള അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി അഖില, എം.വി.ശശികുമാരൻ നായർ, കാരുവള്ളിൽ ശശി, വൈ.ഷാജഹാൻ, കല്ലട ഗിരീഷ്,തൃദീപ് കുമാർ,തുണ്ടിൽ നൗഷാദ്, പി.എം സെയ്ദ്, കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള, ശിവരാമൻ, ഉല്ലാസ് കോവൂർ, കാരാളി വൈ.എ.സമദ്, സുഭാഷ് എസ്. കല്ലട, കുഴിവേലിൽ ബാബു, ബീനാകുമാരി,തടത്തിൽ സലിം, ജോൺ പോൾസ്റ്റഫ്, ദിനകർ കോട്ടക്കുഴി, ഉണ്ണികൃഷ്ണൻ, സുരേഷ് ചന്ദ്രൻ,ഗീവർഗീസ്,അംബുജാക്ഷിയമ്മ, അശോകൻ, നൂർജഹാൻ,ബാബുക്കുട്ടൻഡാർവിൻ, കിഷോർ, ഗിരീഷ് കാരാളി, വിഷ്ണു,കൃഷ്ണകുമാർ,അജിത് ചാപ്രായിൽ തുടങ്ങിയവർ സംസാരിച്ചു.