
അഞ്ചൽ: ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ശിവഗിരി തീർത്ഥാടനം അറിവിന്റെ സമ്മേളനമാണെന്നും അറിവ് പകരുകയെന്നതാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരു ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സ്നേഹവും സാഹോദര്യവും നിലനിൽക്കണമെന്ന സന്ദേശമാണ് വത്തിക്കാനിലെ സമ്മേളനത്തിൽ മാർപാപ്പ നൽകിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജരും വൈ.എം.സി.എ ജില്ലാ പ്രസിഡന്റുമായ ഫാ. ബോവസ് മാത്യു പറഞ്ഞു. ദൈവദശകം ഗുരുസ്വാമി നൽകിയ വരദാനമാണ്. സെന്റ് ജോൺസ് സ്കൂളിൽ ദൈവദശകം ചൊല്ലുന്നുണ്ടെന്നും ദൈവദശകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊളംബോ യൂണിവേഴ്സിറ്റിയുടെ ഡീലിറ്റ് ബിരുദം നേടിയ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനായി. സ്വാമി ധർമ്മവൃത (രാമസ്വാമിമഠം) അനുഗ്രഹ പ്രഭാഷണം നടത്തി. പൂത്തൂർ ശോഭനൻ, അഞ്ചൽ മുസ്ലീം ജമാ അത്ത് ചീഫ് ഇമാം നിസാമുദ്ദീൻ ബുഖാവി, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ് കുട്ടി, ആരോഗ്യവകുപ്പ് റിട്ട. ഡെപ്യുട്ടി ഡയറക്ടർ ഡോ. ടി.വി.വേലായുധൻ, അനീഷ്.കെ അയിലറ, സി.വി.വിജയകുമാർ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, സഭാ ജില്ലാ ട്രഷറർ ഓയൂർ സുരേഷ്, സഭാ ജില്ലാ വൈസ് പ്രസിഡന്റ് കെ.ശശിധരൻ, ജില്ലാ ജോ. സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, മാതൃസമിതി ഭാരവാഹികളായ മൃദുലകുമാരി, ജലജ വിജയൻ, സഭാ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, ടി.ആർ.യശോധ, സുദർശന ശശി എന്നിവർ സംസാരിച്ചു. പത്മന സുന്ദരേശൻ സ്വാഗതവും റിട്ട. ഡി.എഫ്.ഒ വി.എൻ.ഗുരുദാസ് നന്ദിയും പറഞ്ഞു. പിറവന്തൂർ ഗോപാലകൃഷ്ണൻ, ദേവദാസൻ ആർച്ചൽ, മോളി ചന്ദ്രൻ, രജനി മണി, ലീല യശോധരൻ തുടങ്ങിയവർ പങ്കെടുത്തു.