 
കടയ്ക്കൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റോഡുവിള യൂണിറ്റ് രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സാദിക്ക് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.മനോജ് ട്രഷറർ രാജീവ് സോമസുന്ദരം ,ജലാൽ, സുധീർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അൻസാരി(പ്രസിഡന്റ് ), കെ. നാസർ (ജന.സെക്രട്ടറി), നസീർ(ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.