cc
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല സർഗോത്സവം പൂയപ്പള്ളിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. മായ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല സർഗോത്സവം പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടന്നു. പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. മായ ഉദ്ഘാടനം നിർവഹിച്ചു. കൊട്ടാരക്കര ഡി.ഇ.ഒ അമൃത അദ്ധ്യക്ഷയായി. വിദ്യാരംഗം ജോ. കൺവീന‌ർ പി.കെ.അശോകൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രാജു ചാവടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയാ രാജേന്ദ്രൻ, എ.ഇ.ഒ എം.എസ്.വിജയലക്ഷ്മി, പ്രധാന അദ്ധ്യാപിക കെ. കലാദേവി, പി.ടി.എ പ്രസിഡന്റ്‌ എസ്. ബിനു, ജോ.കോ - ഓർഡിനേറ്റർമാരായ ഡി.സുജാത, സി.വിജയകുമാരി, വി.ജെ. സന്തോഷ്‌കുമാർ, അനൂപ് അന്നൂർ, ജയ, വെളിയം പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.പ്രകാശ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.എസ്.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എസ്.ബിനു അദ്ധ്യക്ഷനായി. ഡി.സുജാത സ്വാഗതം പറഞ്ഞു. കെ.കലാദേവി, എ.എൻ.ഗിരിജ, ബി. സുദർശനൻ, കെ.ശിവാനന്ദൻ, വൈ.റോയ്, എം.ബി. പ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.ലാൽ വേദികൾ സന്ദർശിച്ചു. കൺവീനർ പി. കെ .അശോകൻ നന്ദി പറഞ്ഞു.