photo
പോരുവഴി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ പച്ചക്കറിക്കൃഷി നടത്തുന്ന പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി എല്ലാ അങ്കണവാടികളിലും പച്ചക്കറിക്കൃഷി നടത്തി വിഷരഹിതവും പോഷക സമൃദ്ധവുമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുകയും കുട്ടികളിൽ പച്ചക്കറിക്കൃഷി പരിപാലനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്ക് പോരുവഴി പഞ്ചായത്ത് 16 -ാം വാർഡ് കൊച്ചേരിമുക്ക് അങ്കണവാടിയിൽ വെച്ച് തുടക്കമായി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അദ്ധ്യക്ഷയായി. ചെയർമാൻമാരായ നമ്പുരത്ത് തുളസീധരൻ പിള്ള, രാജേഷ് വരവിള, മെമ്പർമാരായ പ്രിയ സത്യൻ,ശ്രീതാ സുനിൽ കൃഷി ഓഫീസർ മോളു ഡി.ജാക്സൺ, സൂപ്പർവൈസർ നിത്യ ഷിബു,ശ്രീകാന്ത്, സരിത, സബാന, രാജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.