ngo

കൊല്ലം: എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കൊല്ലം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കായികമത്സരം സംഘടിപ്പിച്ചു. കോമൺവെൽത്ത് -സാഫ് ഗെയിംസ് മെഡൽ ജേതാവ് പി.കെ.പ്രിയ ഉദ്ഘാടനംചെയ്തു.

സീനിയർ, സൂപ്പർ സീനിയേഴ്‌സ്, മാസ്‌റ്റേഴ്‌സ് വിഭാഗങ്ങളിലായി 100, 200, 400, 800 മീറ്റർ ഓട്ടം, 4x100 മീറ്റർ റിലേ, ലോംഗ് ജംബ്, ഹൈജംബ്, ട്രിപ്പിൾ ജംബ്, ഷോട്ട്പുട്ട്, 3000 മീറ്റർ നടത്തം എന്നീ മത്സരങ്ങൾ നടന്നു. 153 പോയിന്റ് നേടി സിവിൽ സ്‌റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 81 പോയിന്റ് നേടി ചാത്തന്നൂർ ഫസ്റ്റ് റണ്ണറപ്പും 46 പോയിന്റുമായി പത്തനാപുരം സെക്കൻ‌ഡ് റണ്ണറപ്പുമായി.

വൈകിട്ട് നടന്ന സമാപന സമ്മേളനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. വിജയികൾ 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.