photo
കേരള യൂണിവേഴ്സിറ്റിയുടെ എം.എസ്.സി ബോട്ടണിയിൽ ഏഴാം റാങ്ക് നേടിയ കൊല്ലം എസ്.എൻ.കോളേജിലെ ശ്രുതി സജികുമാറിന് കോട്ടാത്തല മലയാളീ ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു

കൊട്ടാരക്കര: കേരള യൂണിവേഴ്സിറ്റിയുടെ എം.എസ്.സി ബോട്ടണിയിൽ ഏഴാം റാങ്ക് നേടിയ കൊല്ലം എസ്.എൻ.കോളേജിലെ ശ്രുതി സജികുമാറിനെ കോട്ടാത്തല മലയാളീ ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല പണയിൽ മരുതൂർ വത്സലാഭവനിൽ ജി.സജികുമാറിന്റെയും ശാലിനയുടെയും മകളാണ് ശ്രുതി സജികുമാർ. ലൈബ്രറി പ്രസിഡന്റ് ബി.എസ്.ഗോപകുമാർ ഉപഹാരം നൽകി. സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, എസ്.നടരാജൻ, ആർ.ബിജു, ദീപാസുനി, ലീല, ലക്ഷ്മിക്കുട്ടിയമ്മ, ജി.സജികുമാർ, ശാലിന എന്നിവർ പങ്കെടുത്തു. എസ്.എൻ കോളേജിലെ ബോട്ടണി പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഡിപ്പാർട്ടുമെന്റിന്റെ പ്രതിനിധിയാണ് ശ്രുതി.