ryf
ചവറ ഫൈബർ പാർക്കിന് മുന്നിൽ ആർ.വൈ. എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം

ചവറ : ഭരണിക്കാവിൽ വർഷങ്ങളായ് പൂട്ടിക്കിടക്കുന്ന ഫൈബർ പാർക്കിന് മുന്നിൽ ആർ.വൈ.എഫ് ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി തൊണ്ട് തല്ലി പ്രതിഷേധിച്ചു. കയർ വ്യവസായത്തിന്റെ നിലനിൽപ്പിന് വേണ്ടി ചവറയിലെ എം.എൽ.എയും മന്ത്രിയും ആയിരുന്ന ഷിബു ബേബി ജോൺ ദീർഘ വീഷത്തോടെ അത്യാധുനിക സംവിധാനത്തിൽ കൊണ്ട് വന്ന പദ്ധതിയായിരുന്നു ഫൈബർ പാർക്ക്. എന്നാൽ നാളിതുവരെ ആയിട്ടും ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സുജിത്ത് വിജയൻ പിള്ള എം.എൽ.എയ്ക്ക് കഴിഞ്ഞിട്ടില്ല. എം.എൽ.എയുടെ ഭരണത്തിൽ ഫൈബർ പാർക്ക് ഫോറസ്റ്റ് പാർക്കായ് മാറിയിരിക്കുകയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹൻ സംസാരിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ദിനേഷ് ദേവഗിരി അദ്ധ്യക്ഷനായി. പ്രിജിത് പൂക്കോടൻ, ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, മണ്ഡലം സെക്രട്ടറി മനോജ് പന്തവിള, മണ്ഡലം പ്രസിഡന്റ് സിയാദ് കോയ് വിള, ആ‌ർ.എസ്.പി ലോക്കൽ സെക്രട്ടറി ശ്രീകുമാർ പട്ടത്താനം, ഹമീദ് കൊട്ടുകാട് , ആ‌ർ.വൈ.എഫ് നേതാക്കളായ നിസ്സാം കൊട്ട് കാട്, ഷെഫീക്ക് കൊട്ടുകാട്, ദീപു വട്ടത്തറ, അപ്പൂസ് പുത്തൻകാവ്, സുരേഷ് മുകുന്ദപുരം നദീർ കൊട്ടുകാട് തുടങ്ങിയവർ സംസാരിച്ചു.