photo

കരുനാഗപ്പള്ളി: സ്കൂട്ടറിൽ വ്യാജ മദ്യം കടത്തി കൊണ്ടുവന്ന രണ്ടു പേരെ എക്സൈസ് അറസ്റ്റു ചെയ്തു. ഇവർ മദ്യം കടത്തിക്കൊണ്ടു വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ആലുംപീടികയിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടയിലാണ് വ്യാജമദ്യവുമായി വന്നവരെ അറസ്റ്റു ചെയ്യത്.കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് .ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്യത്. കൃഷ്ണപുരം, പണ്ടകശാലയിൽ വീട്ടിൽ ഉദീഷ് (37 ), മാവേലിക്കര, കണ്ണമംഗലം തെക്ക്, കൈപ്പള്ളിൽ വീട്ടിൽ ഷിബു (39) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. .നിരവധി അബ്‌കാരി, ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഉദീഷ് എന്ന് എക്സൈസ് പറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജി.അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, രജിത്ത് കെ.പിള്ള, ചാൾസ്, അൻസാർ, അജയഘോഷ്, ശ്യാംദാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ്.ഗോപിനാഥ്, ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പങ്കെടുത്തു.