ചിറക്കര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉളിയനാട് വാർഡ് സമ്മേളനം ആനന്ദവിലാസം വായനാശാല ഹാളിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ ഉദ്‌ഘാടനം ചെയ്‌തു. ചിറക്കര മണ്ഡലം പ്രസിഡന്റ് എസ്.വി.ബൈജുലാൽ അദ്ധ്യക്ഷനായി. ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കൊച്ചാലുംമൂട് സാബു, പത്മപാദൻ, സി.ആർ.അനിൽകുമാർ, ചിറക്കര മണ്ഡലം കമ്മിറ്റി ഭാരവാഹികളായ വിനോദ് പാണിയിൽ, പവിത്രൻ, സുഭാഷ് മുക്കാട്ടുകുന്ന്, ജയിനി മനോജ്, സുജിന, ജയകുമാർ, സദാശിവൻ, അശോക് ‌കുമാർ, അശോകൻ, ഇന്ദിരാമ്മ രഞ്ജിത്ത്, വൈഷ്‌ണവ് എന്നിവർ സംസാരിച്ചു. വാഹന തിരക്കുള്ള കൊച്ചാലുംമൂട് - ഒഴുകുപാറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.