xp
വള്ളിക്കാവ് മാർക്കറ്റ്

തഴവ: കുലശേഖരപുരം, വള്ളിക്കാവ് മാർക്കറ്റ് നവീകരിക്കണമെന്ന ആവശ്യം ശക്തമായി. ക്ലാപ്പന കുലശേഖരപുരം ആലപ്പാട് പഞ്ചായത്തുകളിലെ നൂറ് കണക്കിന് ഗ്രാമവാസികൾ വിവിധ ആവശ്യങ്ങൾക്കായി ദൈനം ദിനം വന്നു പോകുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പൊതുമാർക്കറ്റാണ് വള്ളിക്കാവിലുള്ളത്. തീരദേശത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ മാർക്കറ്റ് കടൽ - കായൽ മത്സ്യങ്ങളുടെ പേരിലും വിവിധ ഗ്രാമീണ ഉത്പ്പങ്ങളുടെ പേരിലും ഏറെ പ്രശസ്തമാണ്. എന്നാൽ കച്ചവടക്കാർക്കും ആവശ്യക്കാർക്കും യോജ്യമായ നിലയിൽ മാർക്കറ്റ് നവീകരിക്കുവാൻ യാതൊരു നടപടിയും നാളിത് വരെ ഉണ്ടായിട്ടില്ല .

കാലഹരണപ്പെട്ട മത്സ്യവിൽപ്പന ഹാൾ

മഴ പെയ്താൽ ചോർന്നൊലിക്കുന്ന കാലഹരണപ്പെട്ട ഒരു മത്സ്യവിൽപ്പന ഹാൾ മാത്രമാണ് ഇപ്പോൾ മാർക്കറ്റിന്റെ പേരിൽ അവശേഷിക്കുന്നത്. കാർഷിക ഉത്പ്പന്നങ്ങൾ ഉൾപ്പടെയുള്ളവ മാർക്കറ്റിൽ വിൽപ്പനയ്ക്ക് കൊണ്ടുവരുന്ന ചെറുകിട കച്ചവടക്കാർ തറയിൽ വിരിപ്പിട്ട് വിപണനം നടത്തേണ്ട ഗതികേടാണ്.