തഴവ: ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരങ്ങൾക്ക് കരുനാഗപ്പള്ളി സെന്റ് ഗ്രീഗോറിയോസ് സെൻട്രൽ സ്കൂൾ അർഹമായി. മികച്ച സ്കൂളിനുള്ള പുരസ്‍കാരം ഡയറക്ടർ ജിജോജോർജും മികച്ച പ്രിൻസിപ്പലിനുള്ള പുരസ്‌കാരം ശോഭന കുമാരിയും ഏറ്റുവാങ്ങി . 37 വർഷത്തെ സേവന പാരമ്പര്യമുള്ള സ്കൂളിന് സി.ബി.എസ്.ഇ പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം ലഭിക്കുന്നുണ്ട്. കൂടാതെ കലാ കായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനാണ് സ്കൂൾ പുരസ്‌കാരത്തിന് അർഹമായത്.