ccc
ccc

തൊടിയൂർ: ദക്ഷിണ കേരളത്തിലെ പ്രശസ്തമായ കാലിച്ചന്തകൾ പലതും ഇപ്പോൾ ഓർമ്മ മാത്രമാണ്.

ഇവയെ പുനരുജ്ജീവിപ്പിച്ച് നില നിറുത്തണമെന്ന് കന്നുകാലികർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നു.

ജില്ലയിലെ മുളവന, പരുത്തിയറ, ശാസ്താംകോട്ട, കുന്നിക്കോട്, പാരിപ്പള്ളി, പറയകുളം, കുണ്ടറ, തെന്നലത്തറയിൽ, ചാരുംമൂട്, വാലുത്തറ,ഒഴുകുപാറ തുടങ്ങിയയിടങ്ങളിലുണ്ടായിരുന്ന നിരവധി കന്നുകാലി ചന്തകൾ അന്യമായി.

ളപ്പോൾ പ്രവർത്തിച്ചു വരുന്ന മാരാരിത്തോട്ടം, കുണ്ടറ, പാരിപ്പള്ളി,

അഞ്ചൽ എന്നിവിടങ്ങളിൽ പ്രവർത്തനം നാമമാത്രമാണ്.

അകലെയുള്ള കമ്പോളങ്ങൾ ആശ്രയം

ആടുമാടുകളെ വളർത്തി ഉപജീവനം കഴിക്കുന്ന പാവപ്പെട്ട കർഷകർ 25 മുതൽ 40 കിലോമീറ്റർ വരെ അകലെയുള്ള കമ്പോളങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതിന് 2000 മുതൽ 3000 വരെ രൂപ വാഹനച്ചെലവ് വരുന്നു.

ആഴ്ചയിൽ ഒന്നിലധികം ദിവസം പ്രവർത്തിക്കുന്ന കാലിച്ചന്തകൾ ഒരു ദിവസമാക്കി ചുരുക്കി, മറ്റ് ചന്തകൾക്ക് കൂടി അവസരം നൽകണമെന്നും ഇതിനായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പഞ്ചായത്ത് സെക്രട്ടറിമാർ, പൊലീസ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് നിർദ്ദേശം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.

മൃഗങ്ങളെ ക്രൂശിക്കുന്നു

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലോഡ് കണക്കിന് കാളകൾ, പോത്തുകൾ, പശുക്കൾ എന്നിവയെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ട് മർദ്ദിച്ച് അവശനിലയിലാക്കിയാണ് അറവുശാലകൾക്ക് വിൽക്കുന്നതെന്നും ചിലത് അവിടെത്തന്നെ ചത്തുവീഴാറുണ്ടെന്നും ക‌ർഷകർ പറയുന്നു. ഹാൾട്ടിംഗ് കമ്പോളങ്ങളിൽ കന്നുകാലികൾക്ക് വെള്ളം കൊടുക്കുന്നതിനുള്ള തൊട്ടികളും കന്നുകാലികളെ താഴെ ഇറക്കുന്നതിനുള്ള റാമ്പുകളും, പരിചരിക്കുന്നതിനായി ഷെൽട്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഉപയോഗിക്കുന്നില്ലെന്നും ആരോപണമുണ്ട്.

അംഗീകൃത കമ്പോളത്തിനുള്ളിൽത്തന്നെ കന്നുകാലികച്ചവടം നടത്തുന്നതിന് ആവശ്യമായ നടപടികൾ അധികൃതകർ ഉടനടി സ്വീകരിക്കണം.

കാലിക്ക‌ർഷകർ