thodiyoor-
കരുനാഗപ്പള്ളി നാടകശാല മാഗസിന്റെ 51-ാം ലക്കം ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണന് നൽകി രത്നനമ്മ ബ്രാഹ്മമുഹൂർത്തം പ്രകാശനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലമാഗസിന്റെ 51-ാം ലക്കം പ്രകാശനം അഭിനേത്രിയും സാഹിത്യ നിരൂപകയുമായ രത്നമ്മ ബ്രാഹ്മമുഹൂർത്തം ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണന് നൽകി നിർവഹിച്ചു.

അഡ്വ.കെ.എ.ജവാദ് .സമ്മേളനം ഉദ്ഘാടനം ചെയ്തു. ബീന തമ്പി അദ്ധ്യക്ഷയായി. തുടർന്ന് നടന്ന കവിയരങ്ങിലും കരോക്കോ ഗാനാവതരണത്തിലും ഡി.മുരളീധരൻ, തോപ്പിൽ ലത്തീഫ് , റോയി കപ്പത്തൂർ, മുഹമ്മദ് സലിം ഖാൻ ,രമേശൻ ചോയ്സ്, ചവറ ബഞ്ചമിൻ, വിജയൻ ചെമ്പക, രാജ് നില, ഷാനവാസ് കിക്കീഴിൽ, സിന്ധു സുരേന്ദ്രൻ, ഹിലാരി അഗസ്റ്റിൻ , അശോക് ഇല്ലിക്കുളം എന്നിവർ പങ്കെടുത്തു. പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം എസ്.എം.ഇക്ബാൽ ഉദ്ഘാടനം ചെയ്തു.