കൊല്ലം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തിൽ 13ന് ചടയമംഗലം ജടായു എർത്ത് സെന്റർ കേന്ദ്രീകരിച്ച് മോക്ക് ഡ്രിൽ നടത്തും. റോപ്പ് വേ- കേബിൾ കാർ കോലീഷൻ വിഷയത്തിലാണ് മോക്ക് ഡ്രിൽ. ഇതിന് മുന്നോടിയായി എല്ലാ വകുപ്പ് പ്രതിനിധികളുടെയും എൻ.ഡി.ആർ.എഫിന്റെയും ഏകോപന യോഗം 12ന് രാവിലെ 11ന് നടക്കും.