vvv
ലലല

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് സർവ്വേ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥരില്ല. അതുകാരണം ഭൂമി സർവ്വേ ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. ഭൂമി അളന്ന് തിട്ടപ്പെടുത്താൻ അപേക്ഷ നൽകിയിട്ട് മാസങ്ങളായി കാത്തിരിക്കുന്നവർ ഏറെയാണ്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന്റെ പരിധിയിൽ 17 വില്ലേജ് ഓഫീസുകളാണ് ഉള്ളത്. കരുനാഗപ്പള്ളി താലൂക്ക് സർവ്വേ ഓഫീസിൽ നേരത്തെ 5 സർവ്വേയർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ സ്ഥലം മാറ്റി. ഇതോടെ സർവ്വേയർമാരുടെ എണ്ണം രണ്ടായി. ഭൂമി സർവ്വേ ചെയ്യുന്നതിനായി 1000 ത്തോളം അപേക്ഷകളാണ് ഓഫീസിൽ കെട്ടി കിടക്കുന്നത്. ഇതെല്ലാം എന്നത്തേക്ക് തീർപ്പ് കല്പിക്കാൻ കഴിയുമെന്ന് പറയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.

തീർപ്പാക്കാനാകാതെ അപേക്ഷകൾ

കായൽ കൈയേറ്റം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന അളവുവുകൾ. പി.ഡ്ള്യൂഡി, കെ.ഐ.പി തുടങ്ങിയ വകുപ്പുകൾ ആവശ്യപ്പെടുന്ന അളവുകൾ, കോടതി കമ്മിഷണിംഗ് തുടങ്ങിയവയെല്ലാം രണ്ട് സർവ്വേ ഉദ്യോഗസ്ഥരാണ് ചെയ്യേണ്ടത്. ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടുന്ന അളവുകൾ നടത്തേണ്ടി വരുമ്പോൾ പൊതു ജനങ്ങൾ നൽകുന്ന അപേക്ഷകളാണ് മാറ്റി വെയ്ക്കുന്നത്. തർക്കത്തിൽ കിടക്കുന്ന നിരവധി ഭൂമികളുടെ അളവുകളാണ് സർവ്വേയർമാരുടെ കുറവ് കാരണം നീണ്ടു പോകുന്നത്. അതിനാൽ പൊതു ജനങ്ങളുടെ പലകാര്യങ്ങളും മുടങ്ങുകയാണ്.