photo
നവീകരണം പൂർത്തീകരണഘട്ടത്തിലെത്തിയ കോട്ടാത്തല തേവർചിറ

89 ലക്ഷത്തിന്റെ

നവകരണം

കൊട്ടാരക്കര: നൂറ്റാണ്ടുകളുടെ ശേഷിപ്പായ കോട്ടാത്തല തേവർ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. സംരക്ഷണ ഭിത്തികളും കൽപ്പടവുകളും പുനർനിർമ്മിച്ചു. കൽപ്പടവുകളിൽ ടൈൽപാകി ഭംഗിയാക്കി. ചിറയുടെ നാല് ചുറ്റും നടക്കാൻ കഴിയുന്നവിധം സംവിധാനമുണ്ട്. വെള്ളത്തിൽ വീഴാത്തവിധം ഇവിടെ ഗ്രില്ല് സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതുകൂടി കഴിഞ്ഞാൽ സൗന്ദര്യവത്കരണവും ലൈറ്റിംഗ് സംവിധാനങ്ങളും കൂടി നടത്തി ചിറ ഉദ്ഘാടനം ചെയ്യാൻ കഴിയും. മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരം മന്ത്രി കെ.എൻ.ബാലഗോപാൽ അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. നേരത്തെ ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി സംരക്ഷണ ഭിത്തികളുടെ കുറച്ചേറെ ഭാഗം നിർമ്മിച്ചിരുന്നു.