
കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ അവകാശങ്ങളും മേഖലയിലെ മാനേജ്മെന്റുകളുടെ കെടുകാര്യസ്ഥതയും ഉന്നയിച്ച് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നു. കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന സംസ്ഥാന പ്രവർത്തക യോഗമാണ് തീരുമാനമെടുത്തത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിൽ, വ്യവസായ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാപ്പെക്സ് ഡയറക്ടർ ബോർഡ് അംഗം പെരിനാട് മുരളി അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറിമാരായ മോഹൻലാൽ, ഒ.ബി.രാജേഷ്, ചന്ദ്രൻ കല്ലട, ക്ഷേമനിധി ബോർഡ് അംഗം കുന്നത്തൂർ ഗോവിന്ദപ്പിള്ള, സുരേന്ദ്രൻപിള്ള മൈനാഗപ്പള്ളി, ചെങ്ങമനാട് വിജയൻ പിള്ള, എരുവ വിജയൻ, യൂണിയൻ കരുനാഗപ്പള്ളി മേഖലാ സെക്രട്ടറി ആദിനാട് ശിവപ്രസാദ്, കെ.എസ്.സി.ഡി.സി ഹെഡ് ഓഫീസ് യൂണിയൻ കൺവീനർമാരായിട്ടുള്ള സുനിൽ, രാജു ഇരവിപുരം, അയത്തിൽ ശ്രീകുമാർ, മുനീർ ബാനു, തുളസി, സുരേഷ് ബാബു, കല മേക്കോൺ, ബിന്ദുലേഖ, സിന്ധു, ഷമീമ, നജീം കണ്ണനല്ലൂർ, കൊട്ടിയം ബാബു, രാഹുൽ, കലാദേവി തുടങ്ങിയവർ സംസാരിച്ചു.