കൊല്ലം: പാർവതി മിൽ സംബന്ധിച്ച് നിലവിലുള്ള കേസുകൾ തീർപ്പാക്കുന്നതിനും കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിന് സ്ഥലം വിട്ടുകൊടുക്കുന്നതിനും സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു.
പാർവതി മില്ലിന്റെ 16.40 ഏക്കർ സ്ഥലമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. മിൽ പുനരുദ്ധരിക്കണമെന്ന് നിരവധി തവണ കേന്ദ്ര സർക്കാരിനോടും ടെക്സ്റ്റൈൽ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഇതേ തുടർന്നാണ് മെഡിക്കൽ കോളേജ് ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലവുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാൻ എം.പി ആവശ്യപ്പെട്ടത്.