nss-

കൊല്ലം: കൊല്ലം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പനയം-പെരിനാട് മേഖലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് താലൂക്ക് യൂണിയൻ ഭരണ സമതി അംഗം അഡ്വ. വേണു.ജെ.പിള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.കെ.ചന്ദ്രബാബു അദ്ധ്യക്ഷനായി. യൂണിയൻ ഭരണസമതി അംഗം ഓമനക്കുട്ടൻ പിള്ള, കരയോഗം ഭാരവാഹികളായ മുരളീധരൻ പിള്ള, മോഹൻ പെരിനാട്, എം.ആർ.മോഹനൻ പിള്ള, കുഴിയം മുരളി, ചാറുകാട് അജയൻ, പബ്ലിസിറ്റി കൺവീനർ ഇടവട്ടം വിനോദ് എന്നിവർ സംസാരിച്ചു. 25ന് വൈകിട്ട് 3ന് പെരിനാട് പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എൻ.എസ്.എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് അദ്ധ്യക്ഷനാകും.