കൊല്ലം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജനുവരി 9ന് കൊല്ലം ഡി.സി.സി ഹാളിൽ പ്രവാസി ദിനം ജില്ലാ സമ്മേളനമായി നടത്തും. വർദ്ധിപ്പിച്ച ക്ഷേമവിഹിതം പിൻവലിക്കണമെന്നും ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അൻസിൽ മയ്യനാട് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ടി.വി.സലാഹുദ്ദീൻ ആശംസയും അറിയിച്ചു. ജില്ലാ ഭാരവാഹികളായ കിഴക്കേ തെരുവിൽ പി.ബാബു, അലക്‌സാണ്ടർ മുളവന, ജീജബായ്, റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റുമാരായ നിജാബ് മൈലവിള, ശിവപ്രകാശ്, സന്തോഷ്‌ കുളങ്ങര, കുഞ്ഞുമോൻ അലക്‌സ്, മാഹീൻ, സജീവ്‌ സവാജി, സുബൈർ വടക്കേവിള, ഷാനവാസ് ആലുംമൂട്, റോയ്‌ വർഗീസ്, അലക്‌സ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു