photo
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖാ ജാഥ രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ദീപശിഖ പി.കെ.ജോൺസണിന് കൈമാറി മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ ദീപശിഖാ റാലി കോട്ടാത്തലയിൽ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തിനുമുന്നിൽ ജാഥാ ക്യാപ്ടൻ സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോൺസണിന് ദീപശിഖ കൈമാറിയായിരുന്നു ഉദ്ഘാടനം. ഏരിയ കമ്മിറ്റി അംഗം എൻ.ബേബി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.എബ്രഹാം, ജെ.രാമാനുജൻ, ജി.സുന്ദരേശൻ, എസ്.ആർ.രമേശ്, സി.മുകേഷ്, ആർ.മധു, പി.ടി.ഇന്ദുകുമാർ, എം.ചന്ദ്രൻ, എം.ബാബു, ഡി.എസ്.സുനിൽ, ഉപാസന മോഹൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ദീപശിഖ കൊട്ടിയത്തെ ജില്ലാ സമ്മേളന നഗറിലെത്തി.