കൊല്ലം: ബ്രേക് സയൻസ് സൊസൈറ്റി ജില്ലാ ചാപ്ടർ സംഘടിപ്പിച്ച ജില്ലാ ശാസ്ത്ര സമ്മേളനം സമാപിച്ചു. കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷൻ സെന്ററിൽ നടന്ന സമ്മേളനം എം.ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ളൈഡ് ഫിസിക്സ് വിഭാഗം വിസിറ്റിംഗ് പ്രൊഫസർ ഡോ. മോൻസി.വി.ജോൺ ഉദ്ഘാടനം ചെയ്തു. പ്രൊഫ. നൈനാൻ സജിത്ത് ഫിലിപ്പ് രണ്ടാം സെഷൻ നയിച്ചു. പ്രതിനിധി സമ്മേളനം പ്രൊഫ. പി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി.പ്രശാന്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ടെന്നിസൺ (പ്രസിഡന്റ്), മാനവ് ജ്യോതി (സെക്രട്ടറി) എന്നിവരടങ്ങിയ ഇരുപതംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. പ്രദീപ് കണ്ണങ്കോട്, എൻ.ടെന്നിസൺ, പി.പി.പ്രശാന്ത് കുമാർ, മാനവ് ജ്യോതി, എസ്.വിജയൻ, ജെ.മീര, രാഹുൽ രാഘവ്, ഡി.ഡിബിൻ തുടങ്ങിയവർ സംസാരിച്ചു. ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള ചിത്രപ്രദർശനവും വാനനിരീക്ഷണവും നടന്നു.